കുവൈറ്റ്: 119 പേർക്ക് കൂടി COVID-19

Breaking

കുവൈറ്റിൽ 119 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലായം ഏപ്രിൽ 16 , വ്യാഴാഴ്ച്ച അറിയിച്ചു. ഇതോടെ കുവൈറ്റിൽ ആകെ COVID-19 ബാധിച്ചവരുടെ എണ്ണം 1524 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 102 പേർ മുൻപ് രോഗബാധ കണ്ടെത്തിയവരുമായി ഇടപഴകിയതിൽ നിന്ന് രോഗം പകർന്നവരാണ്. പത്തൊമ്പത് പേർ കൂടി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇതോടെ കുവൈറ്റിൽ രോഗം ഭേദമായവരുടെ എണ്ണം 225 ആയി.