COVID-19: കുവൈറ്റിൽ 2 മരണം; 80 പേർക്ക് രോഗബാധ

Breaking

കുവൈറ്റിൽ കൊറോണാ വൈറസിനെ തുടർന്ന് ചികിത്സയിലിരുന്ന 2 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 20, തിങ്കളാഴ്ച്ച അറിയിച്ചു. കുവൈറ്റിൽ ഇതുവരെ 9 പേരാണ് COVID-19 നെ തുടർന്ന് മരിച്ചത്. ഒരു ഇന്ത്യൻ പൗരനും, ഒരു ബംഗ്ളാദേശി പൗരനുമാണ് മരിച്ചത്.

അതേസമയം കുവൈറ്റിൽ പുതിയതായി 80 പേർക്ക് കൂടി കൊറോണാ വൈറസ് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കുവൈറ്റിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1995 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 72 പേർ മുൻപ് രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരാണ്. 62 പേർ കൂടി ആരോഗ്യം വീണ്ടെടുത്തതോടെ രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 367 ആയി.