കുവൈറ്റിൽ 295 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 4-നു അറിയിച്ചു. ഇതോടെ കുവൈറ്റിൽ ആകെ രോഗബാധിതരുടെ എണ്ണം 5278 ആയി.
171 പേർക്ക് കൂടി രോഗം ഭേദമായതായും മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 1947 പേരാണ് കുവൈറ്റിൽ രോഗമുക്തി നേടിയത്.
കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 2 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ കുവൈറ്റിൽ 40 പേർ COVID-19 നെ തുടർന്ന് മരിച്ചിട്ടുണ്ട്.