കുവൈറ്റിൽ 536 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 5-നു അറിയിച്ചു. ഇതോടെ കുവൈറ്റിൽ ആകെ രോഗബാധിതർ 5804 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 520 പേർക്ക് COVID-19 ബാധിതരുമായുള്ള സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായതെന്ന് മന്ത്രാലയം വ്യക്തമാക്കി.
85 പേർ കൂടി രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 2032 പേരാണ് കുവൈറ്റിൽ രോഗമുക്തി നേടിയത്.
നിലവിൽ രാജ്യത്ത് 31 പേരുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതായി മന്ത്രാലയം അറിയിച്ചു. ഇതുവരെ കുവൈറ്റിൽ 40 പേരാണ് കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.