കുവൈറ്റിൽ 284 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 30-നു അറിയിച്ചു. ഇതോടെ കുവൈറ്റിൽ ആകെ കൊറോണാ വൈറസ് രോഗബാധിതർ 4024 ആയി. 150 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ കുവൈറ്റിൽ ആകെ രോഗം ഭേദമായവർ 1539 ആയി.
COVID-19 നെ തുടർന്ന് ചികിത്സയിലിരുന്ന 2 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാരാണ്. ഇതോടെ കുവൈറ്റിൽ കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള മരണം 26 ആയി.