കുവൈറ്റിൽ 682 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 7-നു അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിതരുടെ എണ്ണം 70727 ആയി.
720 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 62330 പേർ കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുണ്ട്. കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 2 പേർ മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 471 പേരാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.