കുവൈറ്റിൽ 719 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 1-നു അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിതരുടെ എണ്ണം 27762 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 156 പേർ ഇന്ത്യാക്കാരാണ്.
1513 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 12899 പേർ കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 14643 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ 204 പേരുടെ നില ഗുരുതരമായി തുടരുന്നു.
COVID-19 ബാധയെത്തുടർന്ന് 8 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 220 പേരാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.