കുവൈത്ത്‌സിറ്റി: ആറ് മരണങ്ങളും 887 പുതിയ COVID-19 കേസുകളുമാണ് ജൂൺ 2-നു കുവൈത്തില്‍ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 28,649 ആയിട്ടുണ്ട്. ഇതില്‍ രോഗമുക്തര്‍ 14,281 ഉണ്ട്. 49.58 ശതമാനം പേര്‍ രോഗമുക്തി നേടിയിട്ടുണ്ടന്ന് ആരോഗ്യ മന്ത്രാലയം ഔദ്ദ്യോഹിക വക്താവ് ഡേ:അബ്ദുള്ള അല്‍ സനദ് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,382 പേരാണ് രോഗ ബാധയില്‍ നിന്ന് സുഖം പ്രാപിച്ചത്. രോഗ മുക്തര്‍ കൂടി വരുന്നത് ആശ്വാസമുളവാക്കുന്നതാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രോഗ ബാധിതരെക്കാള്‍ കൂടുതല്‍ മുക്തി നേടിയവരുടെ കണക്കാണ് പുറത്ത് വരുന്നത്.
നിലവില്‍, ചികില്‍സയില്‍ 14,142 പേരുണ്ട്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 6 ഉള്‍പ്പെടെ ആകെ മരണം 226 ആയിട്ടുണ്ട്. ഇന്നത്തെ കേസുകളില്‍ കൂടുതല്‍ കുവൈത്ത് സ്വദേശികളിലാണ് (314). രണ്ടാമതായി ഇന്ത്യക്കാര്‍ (201), ഈജിപ്ഷ്യന്‍സ് (115), ബംഗ്ളാദേശികള്‍ (96) എന്നിങ്ങനെയാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.187 രോഗികള്‍ അത്യാഹിത വിഭാഗത്തിലുണ്ട്.
ഫര്‍വാനിയ ഹെല്‍ത്ത് സെക്ടറിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് (300); അല്‍ അഹ്മദി (216), ജഹ്റ (173), ഹവല്ലി (117), ക്യാപിറ്റല്‍ സിറ്റി (55). റസിഡന്‍ഷ്യല്‍ ഏരിയായിലെ രോഗബാധിതരുടെ കണക്കുകൾ – ജലീബ് 76, ഫര്‍വാനിയ 74,ഖൈത്താന്‍ 42,,അബ്ദല്ലി 39,മങ്കഫ് 38,അല്‍ വഹാ 36 എന്നിങ്ങനെയുമാണ്.
രാജ്യത്ത് ഇത് വരെ 3,00,351 പേരില്‍ കൊറോണ വൈറസ് പരിശോധന നടത്തുകയുണ്ടായി.ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ മാത്രം 3,325 പേരീല്‍ പരിശോധന നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇന്നലെ ക്വറന്റെയിന്‍ കഴിഞ്ഞ് മടങ്ങിയവര്‍ 499 പേരാണ്. ഇതില്‍ 30 കുവൈത്ത് സ്വദേശികളും 469വിദേശികളുമാണന്ന് ആരോഗ്യ മന്ത്രാലയം ഔദ്ദ്യോഹിക വക്താവ് ഡേ:അബ്ദുള്ള അല്‍ സനദ് അറിയിച്ചു.