കുവൈത്ത്സിറ്റി: ആറ് മരണങ്ങളും, 562 പുതിയ COVID-19 കേസുകളുമാണ് ഇന്ന് (ജൂൺ 4, 2020) കുവൈത്തില്‍ സ്ഥിരീകരിച്ചത്. ഇതോടെ കുവൈത്തിലെ ആകെ രോഗ ബാധിതരുടെ എണ്ണം 29,921 ആയി.ഇതില്‍ ആകെ രോഗമുക്തര്‍ 17,223 ഉണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 1,473 പേരാണ് രോഗ ബാധയില്‍ നിന്ന് സുഖം പ്രാപിച്ചത്. ഇതില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെയില്‍ രോഗ മുക്തി നേടിയവര്‍ 10,602 ആണ്. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ രോഗമുക്തി നേടിയവര്‍ 57.56 ശതമാനമാണ്. നിലവില്‍, ചികില്‍സയില്‍ 12,462 പേരുണ്ട്. 184 രോഗികള്‍ അത്യാഹിത വിഭാഗത്തിലുണ്ട്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 6 ഉള്‍പ്പെടെ ആകെ മരണം 236 ആയിട്ടുണ്ട്.
ഇന്നത്തെ കേസുകളില്‍ കൂടുതല്‍ കുവൈത്ത് സ്വദേശികളിലാണ് (177). ഇന്ത്യക്കാര്‍ (99), ബംഗ്ളാദേശികള്‍ (86), ഈജിപ്ഷ്യന്‍സ് (84) എന്നിങ്ങനെയാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അഹ്മദി ഹെല്‍ത്ത് സെക്ടറിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് (200). ഫര്‍വാനിയ – 148, ജഹ്റ – 105, ക്യാപിറ്റല്‍ സിറ്റി – 55,ഹവല്ലി – 54 കേസുകൾ റിപ്പോർട്ട് ചെയ്തു .
കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 2,721 പേർക്ക് കോവിഡ് പരിശോധന നടത്തുകയുണ്ടായി.ഇതോടെ മൊത്തം 3,06,006 പേർക്ക് പരിശോധന നടത്തിയതായി അരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.