കുവൈത്ത്‌സിറ്റി: എട്ട് മരണങ്ങളും, 723 പുതിയ കൊറോണ കേസുകളുമാണ് ജൂൺ 5-നു കുവൈത്തില്‍ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 30,644 ആണ്.ഇതില്‍ രോഗമുക്തര്‍ 18,277 ഉണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 1,054 പേരാണ് രോഗ ബാധയില്‍ നിന്ന് സുഖം പ്രാപിച്ചത്. ചികില്‍സയില്‍ 12,123 പേരുണ്ട്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 8 ഉള്‍പ്പെടെ ആകെ മരണം 244 ആയിട്ടുണ്ട്. ഇന്നത്തെ കേസുകളില്‍ കൂടുതല്‍ കുവൈത്ത് സ്വദേശികളിലാണ് (262), രണ്ടാമതായി ഇന്ത്യക്കാര്‍ (139), ബംഗ്ളാദേശികള്‍ (101), ഈജിപ്ഷ്യന്‍സ് (94) എന്നീങ്ങനെയും, മറ്റുള്ള രാജ്യക്കാരിലുമായിട്ടാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
197 രോഗികള്‍ അത്യാഹിത വിഭാഗത്തിലുണ്ട്. ഫര്‍വാനിയ ഹെല്‍ത്ത് സെക്ടറിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് (296), അഹ്മദി – 148, ജഹ്റ – 145, ഹവല്ലി – 89,ക്യാപിറ്റല്‍ സിറ്റി – 45 എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 2,894 പേരീല്‍ കോവിഡ് പരിശോധന നടത്തുകയുണ്ടായി.ഇതോടെ മൊത്തം 3,08,900 പേരീല്‍ പരിശോധന നടത്തിയതായി അരോഗ്യ മന്ത്രാലയം അറിയിച്ചു.