കുവൈറ്റ്: 4 മരണം; 353 പേർക്ക് കൂടി COVID-19

Breaking

കുവൈറ്റിൽ 353 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 1-നു അറിയിച്ചു. ഇതോടെ കുവൈറ്റിൽ ആകെ രോഗബാധിതരുടെ എണ്ണം 4377 ആയി.

ഇന്ന് 63 പേർക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1602 ആയി.

കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 4 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള 3 പ്രവാസികളും ഒരു കുവൈറ്റ് പൗരനുമാണ് മരിച്ചത്. ഇതോടെ കുവൈറ്റിൽ COVID-19 നെ തുടർന്നുള്ള മരണം 30 ആയി.