കുവൈറ്റിൽ 598 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 11-നു അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിതരുടെ എണ്ണം 9286 ആയി.
178 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 2907 പേർ കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 6314 പേർ ചികിത്സയിൽ തുടരുന്നുണ്ട്.
COVID-19 ബാധയെത്തുടർന്ന് 7 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 65 പേരാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.