കുവൈറ്റിൽ 942 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 16-നു അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിതരുടെ എണ്ണം 13802 ആയി.
203 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 3843 പേർ കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 9852 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ 169 പേരുടെ നില ഗുരുതരമായി തുടരുന്നു.
COVID-19 ബാധയെത്തുടർന്ന് 11 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 107 പേരാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.