കുവൈറ്റ്: 5 മരണം; 1041 പേർക്ക് COVID-19

Breaking

കുവൈറ്റിൽ 1041 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 21-നു അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിതരുടെ എണ്ണം 18609 ആയി.

320 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 5205 പേർ കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 13275 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ 181 പേരുടെ നില ഗുരുതരമായി തുടരുന്നു.

COVID-19 ബാധയെത്തുടർന്ന് 5 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 129 പേരാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.