കുവൈറ്റ്: 10 മരണം; 900 പേർക്ക് COVID-19

Breaking

കുവൈറ്റിൽ 900 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 23-നു അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിതരുടെ എണ്ണം 20464 ആയി.

232 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 5747 പേർ കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 14569 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ 192 പേരുടെ നില ഗുരുതരമായി തുടരുന്നു.

COVID-19 ബാധയെത്തുടർന്ന് 10 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 148 പേരാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.