കുവൈറ്റ്: 3 മരണം; 692 പേർക്ക് COVID-19

Breaking

കുവൈറ്റിൽ 692 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 27-നു അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിതരുടെ എണ്ണം 23267 ആയി.

640 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 7946 പേർ കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 15146 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ 193 പേരുടെ നില ഗുരുതരമായി തുടരുന്നു.

COVID-19 ബാധയെത്തുടർന്ന് 3 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 175 പേരാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.