കുവൈറ്റിൽ 1072 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 29-നു അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിതരുടെ എണ്ണം 25184 ആയി.
575 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 9273 പേർ കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 15717 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ 191 പേരുടെ നില ഗുരുതരമായി തുടരുന്നു.
COVID-19 ബാധയെത്തുടർന്ന് 9 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 194 പേരാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.