കുവൈറ്റിൽ 278 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 7-നു അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിതരുടെ എണ്ണം 6567 ആയി.
162 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 2381 പേർ കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുണ്ട്.
COVID-19 ബാധയെത്തുടർന്ന് 2 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 44 പേരാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. നിലവിൽ ചികിത്സയിൽ കഴിയുന്ന 43 പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി മന്ത്രാലയം വ്യക്തമാക്കി.