കുവൈറ്റിൽ 857 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 8-നു അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിതരുടെ എണ്ണം 91244 ആയി.
617 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 81654 പേർ കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുണ്ട്. കൊറോണ വൈറസ് ബാധയെത്തുടർന്ന് 2 പേർ മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 548 പേരാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.