കുവൈറ്റ്: സർക്കാർ മേഖലയിൽ 2022 ജനുവരി 2-ന് പൊതു അവധി പ്രഖ്യാപിച്ചു

Kuwait

രാജ്യത്തെ സർക്കാർ മേഖലയിൽ 2022 ജനുവരി 2, ഞായറാഴ്ച്ച പൊതു അവധി പ്രഖ്യാപിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഡിസംബർ 20-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഡിസംബർ 20-ന് ചേർന്ന കുവൈറ്റ് ക്യാബിനറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം, 2022 ജനുവരി 2-ന് കുവൈറ്റിലെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ അവധിയായിരിക്കും.

2022-ലെ പുതുവർഷ അവധി ശനിയാഴ്ച്ച ആയതിനാലാണ് ഇതിന് പകരമായി ജനുവരി 2-ന് അവധി നൽകിയിരിക്കുന്നത്.

2021 ഡിസംബർ 26, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനും ഇതേ യോഗത്തിൽ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.