കുവൈറ്റ്: യാത്ര പുറപ്പെടുന്നതിന് മുൻപ് ക്യാബിൻ ബാഗേജ് സംബന്ധിച്ച നിയമങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്താൻ DGCA നിർദ്ദേശിച്ചു

GCC News

രാജ്യത്ത് നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും, യാത്ര പുറപ്പെടുന്നതിന് മുൻപ് ക്യാബിൻ ബാഗേജ് സംബന്ധമായ നിയമങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിർദ്ദേശം നൽകി. 2022 ഓഗസ്റ്റ് 8-നാണ് DGCA ഇക്കാര്യം അറിയിച്ചത്.

ക്യാബിൻ ബാഗേജ് ഇനത്തിൽ തങ്ങൾ യാത്ര ചെയ്യുന്ന വിമാനക്കമ്പനികൾ അനുവദിച്ചിട്ടുള്ള പരമാവധി ഭാരം സംബന്ധിച്ച നിയമങ്ങൾ ഉറപ്പ് വരുത്താനാണ് DGCA യാത്രികരോട് നിർദ്ദേശിച്ചിരിക്കുന്നത്. ഓരോ വിമാനങ്ങളിലും അനുവദനീയമായ ലഗേജ് സംബന്ധിച്ച നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും DGCA യാത്രികർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.