രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന കുവൈറ്റ് മുസഫർ സംവിധാനത്തിന്റെ പ്രവർത്തനം 2022 ഫെബ്രുവരി 23 മുതൽ താത്‌കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. 2022 ഫെബ്രുവരി 21-നാണ് കുവൈറ്റ് DGCA ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം കുവൈറ്റ് മുസാഫിർ സംവിധാനത്തിനൊപ്പം ഗാർഹിക ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന ബിൽസലാമാഹ് സംവിധാനം, കുവൈറ്റിന് പുറത്ത് നിന്നുള്ള PCR ടെസ്റ്റ് വിവരങ്ങൾ നൽകുന്നതിനുള്ള മുന സംവിധാനം എന്നിവയുടെ പ്രവർത്തനവും ഫെബ്രുവരി 23 മുതൽ നിർത്തലാക്കുന്നതാണ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ സംവിധാനങ്ങളുടെ ഉപയോഗം ഒഴിവാക്കിയതായി കുവൈറ്റ് DGCA വ്യക്തമാക്കിയിട്ടുണ്ട്.