കുവൈറ്റ് ഭരണാധികാരി അന്തരിച്ചു

GCC News

കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് അന്തരിച്ചു. എൺപത്തിയാറ് വയസ്സായിരുന്നു.

2023 ഡിസംബർ 16, ശനിയാഴ്ച്ചയാണ് കുവൈറ്റ് അമീരി ദിവാൻ ഇക്കാര്യം അറിയിച്ചത്. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

അടിയന്തിരമായ ആരോഗ്യ പ്രശ്നങ്ങൾ മൂലം അദ്ദേഹത്തെ കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുവൈറ്റ് അമീറിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് നാല്പത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

സർക്കാർ വകുപ്പുകൾക്ക് ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

H.H. ഷെയ്ഖ് മിഷാൽ അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹ് പുതിയ അമീറായി സ്ഥാനമേൽക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് അറിയിച്ചിട്ടുണ്ട്.