കുവൈറ്റ് ഭരണാധികാരി അന്തരിച്ചു

Kuwait

കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് അന്തരിച്ചതായി അമീരി ദിവാൻ ഉപമന്ത്രി ഷെയ്ഖ് അലി അൽ ജറാഹ് അൽ സബാഹ് കുവൈറ്റ് ടി.വിയിലൂടെ അറിയിച്ചു. 91 വയസ്സായിരുന്നു.

തികഞ്ഞ നയതന്ത്രജ്ഞനും, മേഖലയിലെ സമാധാനശ്രമങ്ങളിൽ എക്കാലവും മുൻപന്തിയിലെ സാന്നിധ്യവുമായിരുന്നു അൽ സബാഹ്. കുവൈറ്റിനെ വലിയ രീതിയിലുള്ള മാറ്റങ്ങളിലേക്ക് നയിക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്ക് വഹിക്കുകയുണ്ടായി.

ശാരീരികാസ്വസ്ഥതകളെ തുടർന്ന് 2020 ജൂലൈ മാസം മുതൽ അദ്ദേഹം ചികിത്സായിലായിരുന്നു. കുവൈറ്റ് അമീറിന്റെ നിര്യാണത്തെ തുടർന്ന് യു എ ഇ 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.