സഹേൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കിയതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് അടുത്ത് തന്നെ പുറത്തിറങ്ങുമെന്ന് ആപ്പ് നിർമ്മാതാക്കൾ നേരത്തെ അറിയിച്ചിരുന്നു. ഇംഗ്ലീഷ് പതിപ്പ് ഇറങ്ങിയതോടെ കുവൈറ്റിലെ പ്രവാസികൾക്ക് ഈ ആപ്പ് സുഗമമായി ഉപയോഗിക്കാൻ അവസരം ലഭിക്കുന്നതാണ്.
ഈ ആപ്പ് അറബിക് ഭാഷയിൽ മാത്രമായിരുന്നു ഇതുവരെ സേവനങ്ങൾ നൽകിയിരുന്നത്. സിവിൽ ഐഡി പുതുക്കുന്നതും, പിഴ തുകകൾ അടച്ച് തീർക്കുന്നതും, റെസിഡൻസി പെർമിറ്റുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നേടുന്നതും ഉൾപ്പടെ വിവിധ ആവശ്യങ്ങൾക്ക് പ്രവാസികൾ ഈ ആപ്പ് ഉപയോഗിച്ച് വരുന്നുണ്ട്.
അറബിക് ഭാഷയിലെ സഹേൽ ആപ്പിൽ നിന്ന് ‘ലാംഗ്വേജ് സെറ്റിംഗ്സ്’ തിരഞ്ഞെടുത്ത ശേഷം ഇംഗ്ലീഷ് ക്ലിക്ക് ചെയ്യാവുന്നതാണ്.