പ്രവാസികൾക്കും, ജി സി സി പൗരന്മാർക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കുവൈറ്റിൽ ബയോമെട്രിക് ഫിംഗർപ്രിന്റിങ്ങ് നിർബന്ധമാക്കിയതായി സൂചന. കുവൈറ്റ് പോർട്ട്സ് അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യാത്ര ചെയ്യുന്നതിന് മുൻപായി ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലാത്ത വിഭാഗം യാത്രികർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ആദ്യ നടപടി എന്ന രീതിയിലാണ് ഫിംഗർപ്രിന്റിങ്ങ് ഏർപ്പെടുത്തിയിരിക്കുന്നത്. കുവൈറ്റ് പൗരന്മാർക്ക് ഈ നിബന്ധന ബാധകമല്ല.
പ്രവാസികൾക്കും, ജി സി സി പൗരന്മാർക്കും ബയോമെട്രിക് ഫിംഗർപ്രിന്റിങ്ങ് നിർബന്ധമാക്കിയ നടപടി കുവൈറ്റ് വിമാനത്താവളത്തിലെ തിരക്ക് അടിസ്ഥാനമാക്കിയാണ് നടപ്പിലാക്കുന്നതെന്നാണ് സൂചന. ഒരേസമയം ഒന്നിലധികം വിമാനങ്ങളിലെ യാത്രികർ എത്തുന്ന അവസരത്തിൽ വിമാനത്താവളത്തിലെ തിരക്ക് അനുസരിച്ച് ഈ നടപടി അധികൃതർ ഒഴിവാക്കുന്നുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Cover Image: Pixabay.