കുവൈറ്റിലെ ആശുപത്രികൾ ഉൾപ്പടെയുള്ള ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെ മെഡിക്കൽ ജീവനക്കാർക്ക് മാസ്കുകൾ നിർബന്ധമാക്കിയതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാർ അവരുടെ ജോലിസമയങ്ങളിൽ മാസ്കുകൾ നിർബന്ധമായും ധരിക്കണമെന്ന് നിർദ്ദേശിച്ച് കൊണ്ടുള്ള ഒരു സർക്കുലർ (‘2024/ 161’) കുവൈറ്റ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ഈ നിർദ്ദേശം കുവൈറ്റിലെ ഹോസ്‌പിറ്റലുകൾ, സ്പെഷ്യലൈസ്‌ഡ് സെന്ററുകൾ, പ്രൈമറി ഹെൽത്ത് കെയർ സെന്ററുകൾ തുടങ്ങിയവയ്‌ക്കെല്ലാം ബാധകമാണ്.