രാജ്യത്തെ സ്‌കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ തിരികെയെത്തുന്ന വാക്സിനെടുക്കാത്ത അധ്യാപകർക്കും, 16 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും PCR നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 മാർച്ച് 6, ഞായറാഴ്ച്ച മുതലാണ് കുവൈറ്റിലെ വിദ്യാലയങ്ങൾ രണ്ടാം സെമസ്റ്റർ പ്രവർത്തനങ്ങൾക്കായി തുറക്കുന്നത്.
ആരോഗ്യ മന്ത്രാലയം മറിച്ച് ഒരു ഉത്തരവ് പുറത്തിറക്കാത്ത സാഹചര്യത്തിൽ COVID-19 വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും സ്‌കൂളുകളിൽ തിരികെ പ്രവേശിക്കുന്നതിന് PCR ഫലം നിർബന്ധമാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പതിനാറ് വയസിന് താഴെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് നിലവിൽ ഈ നിബന്ധന ബാധകമല്ല.