കുവൈറ്റ്: ജനുവരി 4 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് 72 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് നിർബന്ധമാക്കുന്നു

GCC News

2022 ജനുവരി 4, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ COVID-19 നെഗറ്റീവ് PCR ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കുമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി. ജനുവരി 3-ന് വൈകീട്ടാണ് കുവൈറ്റ് DGCA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 72 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് ഹാജരാകാത്ത യാത്രികരെ കുവൈറ്റിലേക്കുള്ള വിമാനങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് DGCA വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ COVID-19 പ്രതിരോധ നിയന്ത്രണങ്ങൾ കർശനമാക്കാൻ കുവൈറ്റ് ക്യാബിനറ്റ് കഴിഞ്ഞ ദിവസം തീരുമാനിച്ചിട്ടുണ്ട്.