രാജ്യത്തെ ജനങ്ങൾക്കിടയിൽ COVID-19 വാക്സിന്റെ നാലാം ഡോസ് കുത്തിവെപ്പ് നൽകുന്നതിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച സൂചനകൾ റിപ്പോർട്ട് ചെയ്തത്.
നാലാം ഡോസ് ലഭ്യമാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം അടുത്ത് തന്നെ കുവൈറ്റ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രായമായവർ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ തുടങ്ങിയ രോഗബാധയേൽക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾക്കാണ് ഈ ഡോസ് നൽകുന്നതെന്നാണ് സൂചന.
നാലാം ഡോസ് നിർബന്ധമാക്കാനിടയില്ലെന്നും, വാക്സിനെടുക്കാൻ ആഗ്രഹിക്കുന്നവർക്കായിരിക്കും ഇത് നൽകുന്നതെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.