രാജ്യത്ത് ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരാനിടയുണ്ടെന്ന് കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2023 ജൂൺ 27-നാണ് കുവൈറ്റ് കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈദുൽ അദ്ഹ അവധിദിനങ്ങളിൽ കുവൈറ്റിൽ പകൽ സമയങ്ങളിൽ ചുട്ടുപൊള്ളുന്ന ചൂട് അനുഭവപ്പെടുമെന്നും, രാത്രിയിൽ അന്തരീക്ഷ താപനില ഗണ്യമായി കുറയാനിടയില്ലെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം, 2023 ജൂൺ 28, ബുധനാഴ്ച കുവൈറ്റിൽ അന്തരീക്ഷ താപനില ഉയരുമെന്നും, വടക്കുപടിഞ്ഞാറൻ ദിശയിൽ 12 മുതൽ 42 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനിടയുണ്ടെന്നും, കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. രാത്രി സമയങ്ങളിൽ അന്തരീക്ഷ താപനില 30 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനിടയുണ്ട്.
2023 ജൂൺ 29-ന് പകൽ സമയങ്ങളിൽ അന്തരീക്ഷ താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനിടയുണ്ട്. രാത്രി സമയങ്ങളിൽ അന്തരീക്ഷ താപനില 28 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.