കുവൈറ്റ്: യാത്രികർ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു

GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ, വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ള തങ്ങളുടെ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റിലേക്ക് യാത്ര ചെയ്യുന്ന ജി സി സി പൗരന്മാർ, പ്രവാസികൾ, മറ്റു സന്ദർശകർ എന്നിവർക്ക് ഈ നിർദ്ദേശം ബാധകമാണ്. ഇത്തരത്തിൽ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുന്നവർക്ക്, ഇവയുടെ ആധികാരികത പരിശോധിക്കുന്നതിനുള്ള അപേക്ഷ ‘Immune’ ആപ്പിലൂടെ പൂർത്തിയാക്കാമെന്ന് ഡാറ്റ സിസ്റ്റംസ് ഡയറക്ടർ അഹ്മദ് അൽ ഗരീബ് കുവൈറ്റ് ന്യൂസ് ഏജൻസിക്ക് നൽകിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

യാത്രികർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ Immune ആപ്പ് പ്രയോഗക്ഷമമാക്കുന്നതിന് ഈ രജിസ്‌ട്രേഷൻ സാഹായകമാകുമെന്ന് അദ്ദേഹം അറിയിച്ചു. പാസ്പോർട്ട് നമ്പർ, ഇമെയിൽ എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.