കുവൈറ്റ്: പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം

Kuwait

രാജ്യത്തെ പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നൊരുക്കങ്ങൾ രാജ്യവ്യാപകമായി പൂർത്തിയാക്കിയതായും, ട്രാഫിക് സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും കുവൈറ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്.