കുവൈറ്റ്: നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടിപിടിപ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പ്

GCC News

രാജ്യത്തെ നാഷണൽ ഡേ ആഘോഷങ്ങളുടെ വേളയിൽ റോഡ് നിയമങ്ങൾ കർശനമായി പാലിക്കാൻ പ്രവാസികളോടും, പൗരന്മാരോടും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. 2023 ഫെബ്രുവരി 22-ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഒരു പ്രത്യേക അറിയിപ്പ് നൽകിയിട്ടുണ്ട്.

നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടിപിടിപ്പിക്കുന്നത് സംബന്ധിച്ചുള്ള നിബന്ധനകൾ ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കുവൈറ്റ് നാഷണൽ ഡേ ആഘോഷങ്ങളുടെ വേളയിൽ വാഹനങ്ങൾ മോടിപിടിപ്പിക്കുന്നവർ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്:

  • വാഹനം മുഴുവൻ മൂടുന്ന രീതിയിലുള്ള അലങ്കാരങ്ങൾ പാടില്ല.
  • വാഹനങ്ങളുടെ ചില്ലുകൾ മറയുന്ന രീതിയിൽ സ്റ്റിക്കറുകൾ, നിയമപരമല്ലാത്ത കൂളിംഗ് ഫിലിം എന്നിവ പതിക്കരുത്.
  • വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് മറയുന്ന രീതിയിലുള്ള അലങ്കാരങ്ങൾ അനുവദിക്കുന്നതല്ല.
  • നാഷണൽ ഡേ ആഘോഷങ്ങളുടെ വേളയിൽ വാഹനത്തിൽ നിന്ന് തല പുറത്തിടുന്ന രീതിയിൽ കുട്ടികൾ സഞ്ചരിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.

Cover Image: Kuwait News Agency.