ഒമാനിലെ ജബൽ ഷംസ് പർവതത്തിൽ ഉയർത്തിയ ഏറ്റവും വലിയ കുവൈറ്റ് ദേശീയ പതാക ഗിന്നസ് ബുക്കിൽ ഇടം നേടി. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് 2022 ഫെബ്രുവരി 26-ന് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2742 സ്ക്വയർ മീറ്റർ വലിപ്പമുള്ള കുവൈറ്റ് ദേശീയ പതാകയാണ് ജബൽ ഷംസ് പർവതത്തിന്റെ ശിഖരത്തിൽ ഉയർത്തിയത്. കുവൈറ്റിൽ നിന്നുള്ള പ്രത്യേക സന്നദ്ധ സേവകരാണ് ഈ ദൗത്യം നിർവഹിച്ചത്.
തറനിരപ്പിൽ നിന്ന് ഏതാണ്ട് 3028 മീറ്റർ ഉയരത്തിലുള്ള ജബൽ ഷംസ് പർവതത്തിന്റെ ശിഖരത്തിലായാണ് ഈ പതാക ഉയർത്തിയത്.
Cover Image: Kuwait News Agency. Kuwaiti flag (2,742 square meters) on the summit of Oman’s Jebel Shams