രാജ്യത്ത് ഡ്രോൺ പെർമിറ്റുകൾ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി കുവൈറ്റ് അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിന്റെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള പെർമിറ്റുകൾ നൽകുന്ന നടപടികൾ നിർത്തിവെച്ചിട്ടുണ്ട്. ഇത്തരം പെർമിറ്റുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർക്കാർ ഏജൻസികൾക്ക് മാത്രം അനുവദിക്കാൻ നിർദ്ദേശിച്ച് കൊണ്ട് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്തെ വ്യോമയാന സർവീസുകൾക്ക് ഡ്രോണുകൾ മൂലം ഉണ്ടകാനിടയുള്ള അപകടം കണക്കിലെടുത്താണ് ഇത്തരം ഒരു നടപടി.