കുവൈറ്റിലെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള ഓൺലൈൻ സംവിധാനത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ഈ സംവിധാനത്തിന്റെ പ്രവർത്തനം കഴിഞ്ഞ ഏതാനം ദിവസങ്ങളായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
കൃത്യമായ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് ഓൺലൈൻ സംവിധാനത്തിലൂടെ അനുമതി നൽകിയിരിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഓൺലൈൻ സംവിധാനം പുനരാരംഭിച്ചതോടെ പ്രവാസികൾക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ വെബ്‌സൈറ്റിൽ നിന്ന് ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്.
പ്രവാസികൾ തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായുള്ള അപേക്ഷകൾ, അത്തരം രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 6 മാസം മുൻപ് സമർപ്പിക്കണമെന്നും ട്രാഫിക് വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.