ഈ വർഷത്തെ റമദാനിൽ ഇഫ്താർ ടെന്റുകൾ സംഘടിപ്പിക്കുന്നതിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അനുമതി നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇഫ്താർ ടെന്റുകൾക്കൊപ്പം നോമ്പെടുക്കുന്നവർക്കായി നടത്തുന്ന ഇഫ്താർ പ്രചാരണ പരിപാടികൾ പോലുള്ള പ്രവർത്തികൾക്കും അനുമതി നൽകിയിട്ടുണ്ട്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ബുതൈന അൽ മുദഫിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തെ COVID-19 രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം. നിലവിലെ സാഹചര്യത്തിൽ റമദാൻ ടെന്റുകൾ ഉൾപ്പടെയുള്ള പരിപാടികൾക്ക് അനുമതി നൽകുന്നതിൽ തെറ്റില്ലെന്നാണ് രാജ്യത്തെ രോഗവ്യാപന സാഹചര്യങ്ങൾ ചൂണ്ടികാട്ടുന്നതെന്ന് അവർ വ്യക്തമാക്കി. എന്നാൽ ആരോഗ്യ അധികൃതർ സാഹചര്യങ്ങൾ തുടർച്ചയായി നിരീക്ഷിച്ച് വരുന്നതായും അവർ കൂട്ടിച്ചേർത്തു.
Cover Image: Kuwait News Agency.