കുവൈറ്റ്: റെസ്റ്ററന്റുകൾ, കഫെ എന്നിവിടങ്ങളിൽ മെയ് 23 മുതൽ ഇൻഡോർ ഡൈനിങ്ങ് അനുവദിക്കും

GCC News

രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിൽ 2021 മെയ് 23 മുതൽ ഇൻഡോർ ഡൈനിങ്ങ് അനുവദിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. കർശനമായ COVID-19 പ്രതിരോധ നിബന്ധനകളോടെയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

മെയ് 18-ന് വൈകീട്ട് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം. താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങളോടെയാണ് ഇത്തരം സേവനങ്ങൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്.

  • സന്ദർശകർ ഉൾപ്പടെ മുഴുവൻ പേരും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
  • മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.
  • ഓരോ ഭക്ഷണശാലകളുടെയും വലിപ്പമനുസരിച്ച് ഒരു നിശ്ചിത ശതമാനം ഉപഭോക്താക്കൾക്ക് മാത്രമാണ് ഇൻഡോർ ഡൈനിങ്ങ് അനുവദിക്കുന്നത്.
  • ഉപഭോക്താക്കൾക്ക് പ്രവേശനം നൽകുന്നതിന് മുൻപായി അവരുടെ ശരീരോഷ്മാവ് രേഖപ്പെടുത്തേണ്ടതാണ്.