കുവൈറ്റ്: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികളുടെ COVID-19 വാക്സിനേഷൻ നടപടികൾ ആരംഭിക്കുന്നു

GCC News

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ഈ ആഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ജനുവരി 30-നാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് ഈ പ്രായവിഭാഗത്തിൽ സ്വദേശികളും, വിദേശികളുമായ ഏതാണ്ട് നാല് ലക്ഷത്തിലധികം കുട്ടികളുണ്ട്. കുവൈറ്റിലെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 21 ദിവസത്തെ ഇടവേളയിലായി രണ്ട് ഡോസ് ഫൈസർ വാക്സിനാണ് നൽകുന്നത്.

വാക്സിൻ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഈ പ്രായത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.