ജാബർ ബ്രിഡ്ജ് COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ 2022 ഓഗസ്റ്റ് 18, വ്യാഴാഴ്ച മുതൽ നിർത്തലാക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഓഗസ്റ്റ് 17-നാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ നിലവിലെ COVID-19 സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം. കുവൈറ്റിലെ വിവിധ ഗവർണറേറ്റുകളിൽ സ്ഥിതി ചെയ്യുന്ന 16 ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്നുള്ള വാക്സിനേഷൻ സേവനങ്ങൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഈ കേന്ദ്രങ്ങളിൽ നിന്ന് മുൻകൂർ അനുമതിയോടെ വാക്സിൻ ലഭ്യമാക്കുന്നതാണ്. ദിനവും (ഞായർ മുതൽ വ്യാഴം വരെ) വൈകീട്ട് 3 മണിമുതൽ രാത്രി 8 മണിവരെയാണ് വാക്സിനേഷൻ സേവനങ്ങൾ നൽകുന്നത്.