രാജ്യത്തെ നിയമ വ്യവസ്ഥകൾ പാലിക്കാത്ത പാർപ്പിടങ്ങളിൽ താമസിക്കുന്നതായി കണ്ടെത്തുന്ന പ്രവാസികളെ കുവൈറ്റ് നാട് കടത്തുമെന്ന് സൂചന. ഇത്തരക്കാരെ മൂന്ന് നാല് ദിവസങ്ങൾക്കകം നാട് കടത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അൽ മങാഫിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ നിയമ വ്യവസ്ഥകൾ പാലിക്കാത്ത പാർപ്പിടങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനാ നടപടികൾ കുവൈറ്റ് ശക്തമാക്കിയിട്ടുണ്ട്.