കുവൈറ്റ്: COVID-19 പ്രതിരോധം കർശനമാക്കാൻ തീരുമാനം; ഇൻഡോർ ഒത്ത്ചേരലുകൾക്ക് വിലക്കേർപ്പെടുത്തും

GCC News

രാജ്യത്തെ COVID-19 പ്രതിരോധ നിയന്ത്രണങ്ങൾ കർശനമാക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 ജനുവരി 3-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.

ഈ തീരുമാന പ്രകാരം 2022 ജനുവരി 9, ഞായറാഴ്ച്ച മുതൽ ഏഴ് ആഴ്ച്ചത്തേക്ക് രാജ്യത്ത് ഇൻഡോറിൽ നടക്കുന്ന എല്ലാ സാമൂഹിക ഒത്ത്ചേരലുകൾക്കും വിലക്കേർപ്പെടുത്തുമെന്ന് കുവൈറ്റ് ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്. 2022 ജനുവരി 9 മുതൽ 2022 ഫെബ്രുവരി 28 വരെയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഈ തീരുമാനം പുനഃപരിശോധിക്കുമെന്നും ക്യാബിനറ്റ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *