രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ കുവൈറ്റ് അധികൃതർ തീരുമാനിച്ചതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, ഭക്ഷ്യവകുപ്പ് തുടങ്ങിയവയിലെ അധികൃതർ ഇക്കാര്യം ചർച്ച ചെയ്തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് പ്രകാരം, കുവൈറ്റിലെ ഹോം ഡെലിവറി ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചതായാണ് സൂചന.
ഇതിന് പുറമെ, ഇത്തരം ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തുന്നതിനും കുവൈറ്റ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ കുവൈറ്റ് മുനിസിപ്പാലിറ്റിയുമായി ചേർന്ന് പ്രത്യേക സ്റ്റിക്കർ പതിപ്പിക്കുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ഈ തീരുമാനങ്ങൾ 2022 ഒക്ടോബർ ഒന്ന് മുതൽ നടപ്പിലാക്കുമെന്നാണ് കരുതുന്നത്.