കുവൈറ്റ്: വിദ്യാഭ്യാസ മന്ത്രാലയം ആയിരം വിദേശ അധ്യാപകരെ നിയമിക്കാൻ ഒരുങ്ങുന്നതായി സൂചന

GCC News

രാജ്യത്തെ വിദ്യാലയങ്ങളിലേക്ക് ആയിരത്തോളം പുതിയ വിദേശ അധ്യാപകരെ നിയമിക്കാൻ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിദ്യാലയങ്ങളിൽ ഏതാനം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അധ്യാപകരുടെ കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം. ഈ തസ്തികളിലേക്കുള്ള അപേക്ഷകൾ മന്ത്രാലയം സ്വീകരിച്ച് തുടങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അടുത്ത അധ്യയന വർഷത്തിൽ നിയമിക്കുന്നതിനായാണ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഈ പുതിയ അധ്യാപകരെ തിരഞ്ഞെടുക്കുന്നത്. ഇംഗ്ലീഷ്, ഫ്രഞ്ച്, മാത്‍സ്, സയൻസ്, ഫിസിക്സ്, ബയോളജി, ജിയോളജി, ഫിലോസഫി, ഡെക്കറേഷൻ തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി പുരുഷ അധ്യാപകരെയും, മ്യൂസിക്, ഫിസിക്സ്, മാത്‍സ്, ഇംഗ്ലീഷ് എന്നെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സ്ത്രീകളായ അധ്യാപകരെയുമാണ് മന്ത്രാലയം നിയമിക്കാനൊരുങ്ങുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.