അൽ ബതീന ഹൈവേയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബർഖയിൽ രണ്ടാഴ്ച്ചത്തേക്ക് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അറിയിച്ചു. 2023 ജൂൺ 7-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ റോഡിൽ ബർഖയിലെ അൽ സലാഹ മേഖലയിൽ ഒരു ലെയിൻ അടച്ച് കൊണ്ടാണ് ഈ നിയന്ത്രണം. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മന്ത്രാലയം ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
രണ്ടാഴ്ച്ചത്തേക്ക് ദിനവും (വ്യാഴം, ശനി ദിനങ്ങൾ ഒഴികെ) രാവിലെ 5 മണിമുതൽ വൈകീട്ട് 5 മണിവരെയാണ് ഈ നിയന്ത്രണം