പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനായുള്ള നടപടികളുടെ ആദ്യ ഘട്ടത്തിൽ അനുവദിച്ചിട്ടുള്ള പ്രത്യേക വിമാനസർവീസുകളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. ആദ്യ ആഴ്ചയിൽ കേരളത്തിലേക്ക് ആകെ 15 വിമാന സർവീസുകളാണ് ഉണ്ടായിരിക്കുക. ഇതിൽ 13 സർവീസുകൾ ഗൾഫ് മേഖലയിൽ നിന്നും, 2 എണ്ണം മലേഷ്യയിൽ നിന്നുമാണ്.
ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള ആദ്യ ആഴ്ച്ചയിലെ വിമാന സര്‍വീസുകളുടെ വിവരങ്ങൾ:
7/5/2020 (വ്യാഴം)
- അബുദാബി – കൊച്ചി (ഏകദേശം 200 യാത്രികർ)
- ദുബായ് – കോഴിക്കോട് (200)
- റിയാദ് – കോഴിക്കോട് (200)
- ഖത്തര്‍ – കൊച്ചി (200)
8/5/2020 (വെള്ളി)
- മനാമ – കൊച്ചി (200)
9/5/2020 (ശനി)
- കുവൈറ്റ് – കൊച്ചി (200)
- മസ്കറ്റ് – കൊച്ചി (250)
10/5/2020 (ഞായർ)
- ദോഹ – തിരുവനന്തപുരം (250)
11/5/2020 (തിങ്കൾ)
- ദമ്മാം – കൊച്ചി (200)
- മനാമ – കോഴിക്കോട് (200)
- ദുബായ് – കൊച്ചി (200)
13/5/2020(ബുധൻ)
- കുവൈറ്റ് – കോഴിക്കോട് (200)
- ജിദ്ദ – കൊച്ചി (200)
കേരളത്തിലേക്ക് മലേഷ്യയിൽ നിന്നുള്ള 2 വിമാന സർവീസുകൾ മെയ് 10, മെയ് 12 എന്നീ തീയതികളിൽ കൊച്ചിയിലേക്കാണ് ഏർപെടുത്തിയിരിക്കുന്നത്.
ആദ്യ ആഴ്ചയിൽ യു എ ഇയിൽ നിന്നും, സൗദിയിൽ നിന്നും 3 വീതവും, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് 2 വീതവും, ഒമാനിൽ നിന്ന് ഒരു സർവീസുമാണ് ഉണ്ടായിരിക്കുക.