അബുദാബി: ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ സമാപിച്ചു

GCC News

ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ (ലിവ 2026) 2026 ജനുവരി 3-ന് സമാപിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അൽ ദഫ്‌റ മേഖലയിൽ സ്ഥിതി ചെയ്യുന്ന, യു എ ഇയിലെ തന്നെ ഏറ്റവും വലിയ മണൽക്കൂനയായ, 300 മീറ്റർ ഉയരമുള്ള താൽ മോരീബിന്റെ താഴ്വരയിലാണ് ഈ ശൈത്യകാല ആഘോഷപരിപാടി സംഘടിപ്പിച്ചിരുന്നത്. 2025 ഡിസംബർ 12-നാണ് ലിവ 2026 ആരംഭിച്ചത്.

Source: Abu Dhabi Media Office.
Source: Abu Dhabi Media Office.

സാംസ്കാരിക പരിപാടികൾ, കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാനാകുന്ന കലാപരിപാടികൾ, മോട്ടോർസ്പോർട്സ് തുടങ്ങിയവ ഇത്തവണത്തെ ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറി.