ബഹ്‌റൈൻ: പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആദ്യ ഘട്ടം ഉടൻ ആരംഭിക്കുമെന്ന് സൂചന

GCC News

രാജ്യത്തെ പ്രവാസികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനായി തയ്യാറാക്കുന്ന ആരോഗ്യപരിരക്ഷാ പദ്ധതിയുടെ ആദ്യ ഘട്ടം ഉടൻ തന്നെ ബഹ്‌റൈൻ നടപ്പിലാക്കാൻ ഒരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ പ്രവാസികൾക്കായി നിർബന്ധമായും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രൈവറ്റ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് പ്രോഗ്രാം എന്ന പദ്ധതിയ്ക്ക് തുടക്കമിടുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലെത്തിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതിന്റെ ആദ്യ ഘട്ടത്തിൽ ആവശ്യമായ സേവനങ്ങൾ നൽകുന്നതിനായുള്ള സേവനദാതാക്കളിൽ നിന്ന് ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ടെണ്ടർ ക്ഷണിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പദ്ധതിയുടെ കീഴിൽ ഒരു നിശ്ചിത തുകവരെയുള്ള ചികിത്സകൾക്ക് പ്രവാസികൾക്ക് ആരോഗ്യ സുരക്ഷാ പരിരക്ഷ ലഭിക്കുന്നതാണ്.

പ്രവാസികൾക്ക് ഈ ആരോഗ്യ ഇൻഷുറൻസ് പാക്കേജ് ഉറപ്പാക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകൾ അതാത് തൊഴിലുടമകൾ നിർബന്ധമായും വഹിക്കുന്ന രീതിയിലാണ് ബഹ്‌റൈൻ അധികൃതർ ഈ പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്.