യു എ ഇ: മൻസൂർ ബിൻ സായിദിനെ വൈസ് പ്രസിഡന്റായി നിയമിച്ചു

GCC News

നിലവിലെ ഡെപ്യൂട്ടി പ്രധാനമന്ത്രി H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ യു എ ഇ വൈസ് പ്രസിഡന്റായി നിയമിച്ച് കൊണ്ട് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. യു എ ഇ ഫെഡറൽ സുപ്രീം കൗൺസിലിന്റെ അംഗീകാരത്തോടെയാണ് ഈ തീരുമാനം.

2023 മാർച്ച് 29-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഇതോടെ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ യു എ ഇയുടെ വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്നതാണ്.

Cover Image: File photo from WAM.